കാസര്‍കോട്:കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ജില്ല കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുടെ സഹകരണം തേടി.നഗരസഭ ചെയര്‍മാന്മാരുടേയും പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും യോഗം ഓണ്‍ലൈനായി ബുധനാഴ്ച വൈകുന്നേരം നാലിന് വിളിച്ചു ചേര്‍ത്തു.സഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ രണ്ടു മാസമായി ജില്ലയില്‍ നടക്കുന്നുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.ഇശ്രം റജിസ്‌ട്രേഷന്‍ 50ശതമാനം പോലുമാവാത്ത സാഹചര്യത്തില്‍ കഴിഞ്ഞ മാസം 31നകം നടത്തണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വലിയ ഫലമുണ്ടായില്ല.