Thursday, June 19, 2025

തടാക ക്ഷേത്രത്തിലെ കൗതുകം’ബബിയ’മുതല വിടവാങ്ങി

Must Read

കാസര്‍കോട്: കുമ്പള അനന്തപുരത്തെ തടാകക്ഷേത്രമായ ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രക്കുളത്തില്‍ ഏഴ് പതിറ്റാണ്ടിലേറെ ഭക്തി,കൗതുക സാന്നധ്യമായ മുതല ‘ബബിയ’ വിടവാങ്ങി.എഴുപത്തിയേഴാം വയസ്സില്‍ ഞായറാഴ്ച രാത്രി പതിനൊന്നോയോടെയായിരുന്നു അന്ത്യം.അന്തിമോപചാരം അര്‍പ്പിക്കാന്‍ വിവിധ തുറകളിലെ അനേകം പേര്‍ എത്തി. തിരുവനന്തപുരം ശ്രീ അനന്തപത്മനാഭ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായാണ് കുമ്പള അനന്തപുരം ക്ഷേത്രം അറിയപ്പെടുന്നത്.

ക്ഷേത്രക്കുളത്തിലുണ്ടായിരുന്ന മുതലയെ ബ്രിട്ടീഷ് സൈനികന്‍ വെടിവെച്ചുകൊന്നുവെന്നും ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊന്ന് പ്രത്യക്ഷപ്പെട്ടുവെന്നുമുള്ള വിശ്വാസം പുലര്‍ത്തുന്നവര്‍ക്ക് ബബിയ ഭക്തികേന്ദ്രമായിരുന്നു. മറ്റുള്ളവര്‍ക്ക് കൗതുകവും.സസ്യഭുക്കായിരുന്ന മുതല ഭക്തര്‍ക്ക് മറ്റൊരു ആകര്‍ഷണമായി.ഉദ്ദിഷ്ട കാര്യങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്താനും പൂജക്കുമായി പല ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ അനന്തപുരം ക്ഷേത്രദര്‍ശനത്തിന് എത്തുമ്പോള്‍ ബബിയയെ കാണാനും ശ്രമിച്ചിരുന്നു.
‘ബബിയ’യുടെ ജഡം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അടക്കമുള്ള പ്രമുഖരും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളും അന്തിമോപചാരം അര്‍പ്പിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img