പാലക്കാട്: തകര്‍ന്ന റോഡ് നന്നാക്കാത്തതില്‍ ചെളിവെള്ളത്തില്‍ കുളിച്ച് യുവാവിന്റെ പ്രതിഷേധം. പട്ടാമ്പി നഗരത്തിലാണ് കരിമ്പുള്ളി സ്വദേശി ഷമ്മില്‍ റോഡിലെ കുഴിയില്‍ കെട്ടിനിന്ന വെള്ളത്തില്‍ കുളിച്ചത്. പ്രതിഷേധത്തിന്റെ വ്യാപ്തി കൂട്ടാനായി കുഴിയില്‍ വാഴയും നട്ടു. പാലക്കാട് – ഗുരുവായൂര്‍ സംസ്ഥാന പാതയിലെ പട്ടാമ്പി ഭാഗത്തെ റോഡുകള്‍ മഴ കനത്തതോടെ പൂര്‍ണമായും തകര്‍ന്നു. വാടാനാംകുറുശ്ശി മുതല്‍ മേലെ പട്ടാമ്പി ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് വലിയ കുഴികളാണ് രൂപം കൊണ്ടിരിക്കുന്നത്.
ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകളും ഇവിടെ പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് യുവാവിന്റെ വേറിട്ട പ്രതിഷേധം. ഇനി യാത്രയ്ക്കും കുളിക്കാനും ഒരിടം മതിയെന്ന് ഉറക്കെ വിളിച്ച് പറഞ്ഞായിരുന്നു കുളി.
കിഫ്ബി വഴി 50 കോടി അനുവദിച്ചുണ്ടെന്നും റോഡ് നിര്‍മാണം വൈകില്ലെന്നും മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ പ്രതികരിച്ചു. മഴക്കാലത്ത് റോഡില്‍ രൂപപ്പെട്ട കുഴികളില്‍വീണ് നിരവധി അപകടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പട്ടാമ്പിയിലുണ്ടായത്.