Thursday, June 19, 2025

ഡോ: മുൻകാഫിനും ഹംദി തുപ്പിലക്കാടിനും കെ എം സി സി ആദരവ്

Must Read


കോഴിക്കോട്: പ്രവാസ ലോകത്തെ ജനകീയ കൂട്ടാഴ്മയായ കെഎംസിസി വിവിധങ്ങളായ സേവന പദ്ധതികൾ കൊണ്ട് രാജ്യത്തിന് അകത്തും പുറത്തും വലിയ രീതിയിലുള്ള അംഗീകാരം നേടിക്കഴിഞ്ഞതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് അഡ്വ: പി. എം. എ. സലാം പറഞ്ഞു. പ്രവാസികൾക്കിടയിൽ കെ എം സി സി അടയാളപ്പെടുത്തുന്നതത്രയും മാതൃകാപരവും സാമൂഹത്തിന്റെ ആദരവും അംഗീകാരവും പിടിച്ചു പറ്റുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യയുടെ സ്ക്രീനിംഗ് ടെസ്റ്റിൽ മികച്ച വിജയം നേടിയ ഫൌണ്ടേർസ് ഓർഗനൈസേഷൻ സ്ഥാപക ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ സി വി എം വാണിമേലിന്റെ മകൻ ഡോ: മുൻകാഫ് സി വി എമ്മിനെയും ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ കേരള ടീം അംഗം ഫൌണ്ടേഴ്സ്  ഓർഗനൈസേഷൻ സെക്രട്ടരി ഹഖീം തുപ്പിലക്കാടിന്റെ മകൻ ഹംദി തുപ്പിലക്കാടിനെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ: മുൻ കാഫിന്  പി. എം. എ. സലാമും ഹംദിതുപ്പിലക്കാടിന് ഫൌണ്ടേർസ്സ് ഖജാഞ്ചി പി.എ. അബൂബക്കറും ഹാജിയും ഉപഹാരങ്ങൾ നൽകി. ചെയർമാൻ അബ്ദുല്ലക്കോയ മലയിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊ: ഖാദർ മൊയ്‌തീൻ,  സെക്രട്ടറി ഖുർറം അനീസ് , ഡോ : പി. എ. ഇബ്റാഹിം ഹാജി, ഇബ്രാഹിം കുട്ടി ചൊക്ളി, ഉമ്മർ പാണ്ടികശാല, ടി. പി. ചെറൂപ്പ, ഇബ്രാഹിം എളേറ്റിൽ, പി. എ. ഹംസ, എ. ഹമീദ് ഹാജി കാഞ്ഞങ്ങാട്, അഡ്വ: ബേവിഞ്ച അബ്ദുല്ല, മൊയ്തു എടയൂർ, ഇസ്മാഈൽ ഏറാമല, സഅദ് പുറക്കാട് , സൂപ്പി തിരുവള്ളൂർ, കെ. എ. ബക്കർ, എം. എസ്. അലവി, ഹുസ്സയിൻ ചെറുതിരുത്തി, റസാഖ് അൽവസൽ, മുസ്തഫ മുട്ടുങ്ങൽ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img