Friday, June 20, 2025

ഡോ.മുഹമ്മദ് നജാത്തുല്ല സിദ്ദീഖി അന്തരിച്ചു

Must Read

കാലിഫോര്‍ണിയ: ലോകപ്രശസ്ത ഇസ്‌ലാമിക സാമ്പത്തികശാസ്ത്ര പണ്ഡിതനും ചിന്തകനുമായ ഡോ. മുഹമ്മദ് നജാത്തുല്ലാ സിദ്ദീഖി അന്തരിച്ചു. 91 വയസ്സായിരുന്നു.ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ ലോകത്തിലെ മുന്‍നിര പണ്ഡിതന്മാരില്‍ ഒരാളായ ഈ ഇന്ത്യക്കാരന്റെ അന്ത്യം അമേരിക്കയിലെ കാലിഫോര്‍ണിയയിലായിരുന്നു.

വൈജ്ഞാനികരംഗത്തെ വിശിഷ്ടസേവനത്തിന് 1982ല്‍ സൗദി ഭരണകൂടത്തിന്റെ കിങ് ഫൈസല്‍ അവാര്‍ഡും 2002ല്‍ ശാഹ് വലിയ്യുല്ലാഹ് അവാര്‍ഡും നേടിയിട്ടുണ്ട്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര കൂടിയാലോചന സമിതിയില്‍ ദീര്‍ഘകാലം അംഗമായിരുന്നു.
1931ല്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലായിരുന്നു ജനനം. അലീഗഢ് മുസ്‌ലിം സര്‍വകലാശാല, റാംപൂരിലെ മതപാഠശാല, അഅ്‌സംഗഢിലെ ജാമിഅത്തുല്‍ ഫലാഹ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടി. അലീഗഢ് യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സ് പ്രഫസറായി സേവനം ആരംഭിച്ചു.
പിന്നീട് സൗദി അറേബ്യയിലേക്കു പോയ അദ്ദേഹം ദീര്‍ഘകാലം ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തികശാസ്ത്ര പ്രഫസറായി. തുടര്‍ന്നു അമേരിക്കയിലേക്കു മാറി അവിടെ സ്ഥിരതാമസമാക്കിയ ഡോ. സിദ്ദീഖി, കാലിഫോര്‍ണിയ, ലോസ് ആഞ്ജലസ് കലാശാലകളിലും ജിദ്ദയില്‍ ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്കിന്റെ ഗവേഷണ പരിശീലന വിഭാഗത്തിലും അധ്യാപന വൃത്തി തുടര്‍ന്നു.

ഇംഗ്ലീഷ് ഉര്‍ദു ഭാഷകളില്‍ നിരവധി ഗ്രന്ഥങ്ങളും നൂറുകണക്കിനു ലേഖനങ്ങളുമെഴൂതിയ അദ്ദേഹം ലോകത്തെ നിരവധി അക്കാദമിക ജേര്‍ണലുകളുടെ പത്രാധിപരായിരുന്നിട്ടുണ്ട്. നൂറുകണക്കിന് ഗവേഷകര്‍ക്കു ഗൈഡായിരുന്നു. പലിശ രഹിത സാമ്പത്തികക്രമത്തെക്കുറിച്ച സിദ്ദീഖിയുടെ സിദ്ധാന്തങ്ങളും ഗവേഷണപ്രബന്ധങ്ങളും ലോകത്തെ നിരവധി കലാശാലകളില്‍ കരിക്കുലത്തിന്റെ ഭാഗമായി.

1973ല്‍ എഴുതിയ പലിശ രഹിത ബാങ്കിങ് എന്ന കൃതി 2000 ത്തിനകം മൂന്നു ഭാഷകളില്‍ 27 പതിപ്പുകള്‍ വിറ്റഴിഞ്ഞു. അറബി, പേര്‍ഷ്യന്‍, തുര്‍ക്കീ, ഇന്തോനേഷ്യന്‍, തായ്, മലായ് ഭാഷകളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ക്ക് വിവര്‍ത്തനങ്ങളുണ്ടായി. ‘ജമാഅത്തെ ഇസ്‌ലാമി മതേതര ഭാരതത്തില്‍’ എന്ന കൃതി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img