Friday, June 20, 2025

ഡോ. കെ ശിവരാജന്‌ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം

Must Read


കോഴിക്കോട്‌: പ്രമുഖ വിദ്യാഭ്യാസ ചിന്തകനും അധ്യാപകനും എഴുത്തുകാരനുമായ ഡോ. കെ ശിവരാജിന്‌ 2021ലെ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. തൃശൂർ നവജ്യോതി കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ നടന്ന അന്താരാഷ്‌ട്ര സെമിനാറിൽ കലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം കെ ജയരാജ്‌ അവാർഡ്‌ നൽകി. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ നാലുപതിറ്റാണ്ടിലധികം അധ്യാപന പരിചയമുള്ള ഡോ. കെ ശിവരാജൻ ചെറുവണ്ണൂരിലുള്ള എഡബ്ല്യുഎച്ച്‌ കോളേജ് ഓഫ് എഡ്യുക്കേഷൻ പ്രിൻസിപ്പലും കേരളസ്റ്റേറ്റ് അൺ എയ്‌ഡഡ് ട്രെയിനിങ്ങ് കോളേജ് പ്രിൻസിപ്പൽസ് അസോസിയേഷൻ പ്രസിഡന്റുമാണ്. കലിക്കറ്റ്‌ സർവകലാശാല വിദ്യാഭ്യാസ വിഭാഗം ഡീൻ, ലൈഫ്‌ ലോങ്ങ് ലേണിങ്ങ് വിഭാഗം തലവൻ, ഡയറക്ടറേറ്റ് ഓഫ് സെൽഫിനാൻസിങ്ങ് കോഴ്സ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിൽ സിൻഡിക്കറ്റ്‌ അംഗമായും ജസ്റ്റിസ് കെ ടി തോമസ്‌ കമ്മീഷൻ അംഗമായും പ്രവർത്തിച്ചു. വിദ്യാഭ്യാസ സംബന്ധിയായ 58 ഗ്രന്ഥങ്ങളുടെ കർത്താവാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img