ദുബൈ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ പൂക്കോയ തങ്ങള്‍ ഹോസ്പിസ് സെന്ററിന്റെ സ്റ്റേറ്റ് ചീഫ് ഫങ്ഷനിംഗ് ഓഫീസര്‍ ഡോ: അമീര്‍ അലി സാഹിബിന് ദുബൈ ത്യക്കരിപ്പൂര്‍ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി സ്വീകരണം നല്കി.
ദുബൈ കെ.എം.സി.സി പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ഹമീദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദുബൈ കാസര്‍ഗോഡ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല് മെട്ടമ്മല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സലാം തട്ടാനിച്ചേരി, മണ്ഡലം പ്രസിഡന്റ എ.ജി.എ റഹ്മാന് സാഹിബ്, പഞ്ചായത്ത് ഭാരവാഹികളായ ഷഹനാസ് അലി എന്‍, അഹമ്മദ് അലി കൈക്കോട്ട്ക്കടവ്, സുനീര്‍ എന്‍.പി, നൗഫല്‍ എം.ടി എന്നിവര്‍ സംബന്ധിച്ച് സംസാരിച്ചു. ഷാഹിദ് ദാവുദ് സ്വാഗതവും നിസാര്‍ നങ്ങാരത്ത് നന്ദി പറഞ്ഞു.