Monday, June 23, 2025

ഡോക്ടറെ ആക്രമിച്ച സംഭവം: അറസ്റ്റ് വൈകിക്കുന്നതായി പരാതി

Must Read

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിലെ ഡോ. കെ. അമ്പിളിയെ ആക്രമിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതായി പരാതി. കഴിഞ്ഞ 25നാണ് പരാതിക്ക് ആസ്പദമായ സംഭവം. തൊണ്ടയാട് ഭാഗത്ത് നിന്ന് മെഡിക്കല്‍ കോളജിലേക്ക് വരുമ്പോള്‍ ഡോ. അമ്പിളിയെ ചേവായൂരില്‍ വെച്ചാണ് ഉമ്മളത്തൂര്‍ സ്വദേശി ആക്രമിച്ചത്. ഡോക്ടറുടെ കാര്‍ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പരാതിക്കാരന്‍ ആക്രമിക്കുകയായിരുന്നു. ഡോക്ടറുടെ മൂക്കിന് പരിക്കേറ്റു. പൊലീസ് എത്തിയാണ് ഡോ. അമ്പിളിയെ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം, വിരമിച്ച ഒരു ഡോക്ടര്‍ ആണ് പ്രതിയെ സഹായിക്കുന്നതെന്ന് സൂചനയുണ്ട്.

പ്രതി ജോലി ചെയ്യുന്നത് ഡോക്ടറുടെ വീട്ടിലാണെന്ന് പറയുന്നു. അതേസമയം, അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പ്രതിയെ കണ്ടെത്താന്‍ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യം ഉയരുന്നുണ്ട്.
പ്രതിയെ പിടികൂടാത്തതില്‍ കെ.ജി.എം.സി.ടി മെഡിക്കല്‍ കോളജ് യൂണിറ്റ് പ്രതിഷേധിച്ചു. ഡോ. വി.ടി അജിത്കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഡോ. ഇ.വി ഗോപി, ഡോ മായാ സുധാകരന്‍, ഡോ. ടി. ഗോപകുമാര്‍, ഡോ. രശ്മിരാജന്‍ പ്രസംഗിച്ചു. അറസ്റ്റ് വൈകിയാല്‍ സമരം ശക്തമാക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img