Friday, June 20, 2025

ഡെങ്കിപ്പനി പ്രതിരോധം: ഡെങ്കി ഹര്‍ത്താല്‍ ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം

Must Read

കൊച്ചി : എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പ്രതിരോധത്തിനായി ഡെങ്കി ഹര്‍ത്താല്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടത്തുന്ന ഉറവിട നശീകരണ ബോധവത്ക്കരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിനായി എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ പറഞ്ഞു.

   ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത  സാഹചര്യത്തിലാണ് പൊതുജന പങ്കാളിത്തത്തോടെ  പ്രതിരോധത്തിനായി ഈഡിസ്

കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നത്.

 ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ കൊതുകു വളരുന്ന സാഹചര്യം ഉണ്ടോയെന്ന് പരിശോധിക്കുകയും, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. 

    ആഴ്ചതോറും വീടും, ചുറ്റുപാടും, സ്ഥാപനങ്ങളും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കണം.

ഇതിനായി ഞായറാഴ്ചകളില്‍ വീടുകളിലും, വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും, ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും, പൊതുസ്ഥലങ്ങളിലും ഉറവിടന ശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

 ഡെങ്കി ബോധവത്കരണ ലഘുലേഖ ജില്ലാ വികസന കമ്മിഷണര്‍ എ.ഷിബുവിനു നും ആരോഗ്യജാഗ്രതാ നോട്ടീസ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവലിനു കൈമാറി ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. 

 അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീദേവി, ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. വിനോദ് പൗലോസ്  എന്നിവര്‍ സംസാരിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി കളക്ട്രേറ്റ് പരിസരങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img