Thursday, June 19, 2025

ഡെങ്കിപ്പനിക്കെതിരേ ജനകീയ പ്രതിരോധം വേണം: മന്ത്രി വീണാ ജോര്‍ജ്

Must Read

തിരുവനന്തപുരം: ഡെങ്കിപ്പനിക്കെതിരേ സംസ്ഥാനവ്യാപകമായി ജനകീയ പ്രതിരോധം ഉണ്ടാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.തുടര്‍ച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനവ്യപകമായി കര്‍മ്മ പരിപാടി തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു.എറണാകുളം,തിരുവനന്തപുരം ജില്ലകളില്‍ ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഈ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

പനി ബാധിച്ച് സങ്കീര്‍ണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്.ഇത് സ്ഥിതി ഗുരുതരമാക്കും.പനി ബാധിച്ചാല്‍ മറ്റ് പകര്‍ച്ചപ്പനികളല്ലെന്ന് ഉറപ്പു വരുത്തണം.ഡെങ്കി കേസുകള്‍ കൃത്യമായി മാപ്പ് ചെയ്യണമെന്നും ഫില്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.സന്നദ്ധ സംഘടനകളുടേയും റസിഡന്‍സ് അസോസിയേഷനുകളുടേയും സഹകരണം ഉറപ്പാക്കണം.കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം.വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.വീടിനകത്തെ ചെടിച്ചട്ടികളുടേയും ഫ്രിഡ്ജിലെ ട്രേയിലേയും വെള്ളം ആഴ്ചതോറും മാറ്റണം.അടഞ്ഞു കിടക്കുന്ന വീടുകള്‍,സ്ഥാപനങ്ങള്‍,ഉപയോഗശൂന്യമായ ടയറുകള്‍,ബ്ലോക്കായ ഓടകള്‍,വെള്ളത്തിന്റെ ടാങ്കുകള്‍,ക്ലോസറ്റുകള്‍,എന്നിവ ശ്രദ്ധിക്കണം.ഇവിടങ്ങളിലൊക്കെ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img