Thursday, June 19, 2025

ഡാമിന് സമീപം കുളിക്കാനിറങ്ങിയ നവവരനും ഭാര്യാസഹോദരനും മുങ്ങിമരിച്ചു

Must Read

കൊല്ലം: തെന്മല ഡാമിന് സമീപം കൊച്ചു പാലം കുളിക്കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.കരുനാഗപ്പള്ളി സ്വദേശികളായ അന്‍സില്‍ (26) , ഇദ്ദേഹത്തിന്റെ ഭാര്യ സഹോദരന്‍ അല്‍ത്താഫ് (23 ) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് കുടുംബാംഗങ്ങളോടൊപ്പം രണ്ട് വാഹനങ്ങളില്‍ ഏര്‍വാടിക്ക് പുറപ്പെട്ടത്. മടങ്ങിവരുമ്പോള്‍ ഇന്ന് രാവിലെ തെന്‍മലയ്ക്ക സമീപം കല്ലടയാറ്റില്‍ കുളിക്കാനിറങ്ങി. മരിച്ച അല്‍ത്താഫിന്റെ പിതാവ് അന്‍സറും കുളിക്കാനുണ്ടായിരുന്നു. പെട്ടെന്ന് ജലനിരപ്പുയര്‍ന്ന് രണ്ടു പേരും അപകടത്തില്‍ പെടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അന്‍സര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തെന്മല പോലീസിന്റേയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
അന്‍സിലിന്റെ വിവാഹം ഒക്ടോബര്‍ 17 നായിരുന്നു. നവംബര്‍ 25 ന് ജോലി സ്ഥലമായ ഗള്‍ഫിലേക്ക് മടങ്ങി പോകാനിരിക്കുകയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img