Thursday, June 19, 2025

ഡല്‍ഹി വായുമലിനീകരണം;നില മെച്ചപ്പെട്ടു, കൂടുതല്‍ ഇളവുകള്‍

Must Read

ന്യൂഡല്‍ഹി: തലസ്ഥാനത്തെ വായു ഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍.പ്രൈമറി സ്‌കൂളുകള്‍ ബുധനാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

അഞ്ചുവരെയുള്ള ക്ലാസുകളാണ് ഓണ്‍ലൈനായി നടന്നത്. അഞ്ചാംക്ലാസിന് മുകളിലുള്ള ക്ലാസുകളിലെ താത്കാലികമായി നിര്‍ത്തിവെച്ച കായികമത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങളും ബുധനാഴ്ച പുനരാരംഭിക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോമും നിര്‍ത്തലാക്കി. ഓഫിസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും.

മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ട്രക്കുകള്‍ ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കാതെ ദേശീയപാതകളില്‍വെച്ചുതന്നെ വഴിതിരിച്ചുവിടുന്നത് അവസാനിപ്പിച്ചു. ട്രക്കുകള്‍ ഡല്‍ഹിയിലേക്ക് കടത്തിവിടും.

ദേശീയപാതകള്‍, മേല്‍പ്പാലങ്ങള്‍, പൈപ്പ് ലൈന്‍, വൈദ്യുതിയുമായി ബന്ധപ്പെട്ട നിര്‍മാണങ്ങള്‍ എന്നിവയുടെ വിലക്ക് നീക്കി. എന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് നിര്‍മാണത്തിനും പൊളിക്കലിനുമുള്ള നിരോധനം തുടരും.
ബി.എസ്. നാല് വിഭാഗത്തില്‍ ഉള്‍പ്പെടാത്ത ചെറിയ ഡീസല്‍ മോട്ടോര്‍ വാഹനങ്ങളുടെയും ബിഎസ്.മൂന്ന് പെട്രോള്‍ വാഹനങ്ങളുടെയും വിലക്കും തുടരും. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനായി ‘പര്യവരണ്‍ ബസ് സര്‍വീസ്’ സര്‍ക്കാര്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി 500 സി.എന്‍.ജി. ബസുകള്‍ അധികമായി നിരത്തിലിറക്കും. തലസ്ഥാനത്തെ ചന്തകളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനസമയവും സമയക്രമവും പരിഗണിച്ച് നിര്‍ദിഷ്ട ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ഇതിന് റവന്യൂ കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാത്രികാലങ്ങളിലും മറ്റും കാവല്‍ നില്‍ക്കുന്ന സുരക്ഷാ ജീവനക്കാര്‍ കല്‍ക്കരി, വിറക് എന്നിവ കത്തിക്കുന്നത് തടയാന്‍ അവര്‍ക്ക് ഇലക്ട്രിക് ഹീറ്റര്‍ നല്‍കാന്‍ റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ക്കും നിര്‍ദേശമുണ്ട്.തലസ്ഥാനത്തെ വ്യവസായ മേഖലകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി പതിമൂന്ന് സംഘങ്ങളെയാണ് വിന്യസിച്ചത്. മലിനീകരണം കൂടുതലുള്ള ഹോട്ട്സ്പോട്ടുകളില്‍ അന്തരീക്ഷ മലിനീകരണം തടയാന്‍ പ്രത്യേക ദൗത്യസേനയും പ്രവര്‍ത്തിക്കും

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img