ഖത്തർ: വയനാട് മുസ്‌ലിം യതീംഖാന, ഖത്തർ ഘടകത്തിനു പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മിഡ്മാക് റൗണ്ടബൗട്ടിന് സമീപമുള്ള പഴയ ഐഡിയൽ സ്കൂൾ ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗം കെഎംസിസി പ്രസിഡന്റ് എസ്. എ. എം ബഷീർ ഉൽഘാടനം ചെയ്തു. എ. കെ മജീദ് ഹാജി അധ്യക്ഷത വഹിച്ചു. ഡബ്യു എം ഒ ഖത്തർ ചാപ്റ്റർ സെക്രട്ടറി കെ എ ഹബീബ് റിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന അംഗം തായന്പത്ത് കുഞ്ഞാലി പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
എ. കെ മജീദ് ഹാജി (പ്രസിഡണ്ട്), കെ. എ ഹബീബ് (ജനറൽ സെക്രട്ടറി), എൻ. മൊയ്തീൻ കുട്ടി (ട്രഷറർ) എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പി. ഇസ്മായിൽ, സുലൈമാൻ ഓർക്കാട്ടേരി, ഉമ്മർ വാളാട്, ഇ. സി മജീദ് ഹാജി എന്നിവർ വൈസ് പ്രസിഡന്റുമാരും റഈസ് അലി, അസ്‌ലം പുല്ലൂക്കര, ബഷീർ പടിക്ക, മനാഫ് പാറക്കാടൻ എന്നിവർ സെക്രട്ടറിമാരുമാണ്.
എസ്. എ. എം ബഷീർ, എ. വി അബൂബക്കർ ഖാസിമി, തായമ്പത്ത് കുഞ്ഞാലി, മൂസ കുറുങ്ങോട്ട് എന്നിവരെ ഉപദേശക സമിതി അംഗങ്ങളായി നിശ്ചയിച്ചു. മുപ്പത് അംഗ പ്രവർത്തകസമിതിയും നിലവിൽ വന്നു.
റഈസ് അലി സ്വാഗതം പറഞ്ഞു. ഫൈസൽ നിയാസ് ഹുദവി ഉൽബോധന പ്രസംഗം നടത്തി. അസ്‌ലം പുല്ലൂക്കര നന്ദി പറഞ്ഞു.

(പ്രസിഡണ്ട്)


(ജനറൽ സെക്രട്ടറി)