ഗസിയാബാദ്: പാഞ്ഞു വരുന്ന ട്രെയിനിന് മുന്നില്‍നിന്ന് സാഹസികമായി ഇന്‍സ്റ്റാഗ്രാം റീല്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ ട്രെയിനിടിച്ച് മരിച്ചു. റെയില്‍വേ ട്രാക്കിലൂടെ നടന്ന് ഇന്‍സ്റ്റാഗ്രാം റീല്‍ എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഒരു യുവതിയും രണ്ട് യുവാക്കളും ട്രെയിന്‍ ഇടിച്ച് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ കല്ലുഗഢി റെയില്‍വേ ട്രാക്കിലാണ് സംഭവം. ട്രാക്കില്‍നിന്ന് വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗത്തില്‍വന്ന പദ്മാവത് എക്സ്പ്രസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കല്ലു ഗാര്‍ഹി ഗേറ്റിനും ദസ്ന സ്റ്റേഷനും ഇടയില്‍ അപകടം നടന്നതെന്ന് മസൂരി പൊലീസ് സ്ഥിരീകരിച്ചു.
ടാക്സി ഡ്രൈവറായ മസൂരിയിലെ ഖാച്ച റോഡില്‍ താമസിക്കുന്ന 25 കാരനായ ബഷീറാണ് കൊല്ലപ്പെട്ടതില്‍ ഒരാളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ മൂന്ന് മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ നിലയില്‍ ട്രാക്കില്‍ കിടക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ( ഡി സി പി ) റൂറല്‍ സോണ്‍ ഇരാജ് രാജ പറഞ്ഞു.