Saturday, June 21, 2025

ടെര്‍മിനല്‍ അഴിമതി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി വളയല്‍ സമരം നടത്തി

Must Read

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ അഴിമതി  പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ്  പ്രസിഡന്റ് അഡ്വ  ടി സിദ്ദീഖ് ആവശ്യപ്പെട്ടു. മാവൂര്‍റോഡ്  കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ നിര്‍മ്മാണ അഴിമതിയില്‍ പ്രതിഷേധിച്ച്   ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍  നടത്തിയ കെ.എസ്.ആര്‍.ടി.സി വളയല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  
   ബസ് ടെര്‍മിനലിന്റെ പേരില്‍ കൊടിയ അഴിമതിയ്ക്ക് കൊള്ളയ്ക്കും നേതൃത്വം നല്‍കിയവരെ  നിയമത്തിന്റെ ചങ്ങലയില്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ജൂഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കണം. അഴിമതി നടത്തിയവര്‍ സര്‍ക്കാറിന്റെ കൈകളെ ബന്ധനത്തിലാക്കിയിരിക്കുകയായണ്.  കെ എസ് ആര്‍ ടിസിയെ മുഴുവന്‍ കെ ടി ഡി എഫ് സി വിഴുങ്ങി കഴിഞ്ഞിരിക്കുകയാണ്.  ബസ് ടെര്‍മിനല്‍ കരാറുമായി ബന്ധപ്പട്ട് ആദ്യത്തെതും രണ്ടാമത്തതുമായ ടെന്‍ഡറുകള്‍ നല്‍കിയ മാക്കും അലിഫും തമ്മില്‍  എന്തെങ്കിലും  വ്യത്യാസമുണ്ടോ എന്നും സിദ്ദിഖ് ചോദിച്ചു.
    ഒരേ വ്യക്തികള്‍ നയിക്കുന്ന കമ്പിനികള്‍ക്ക് കരാര്‍ നല്‍കിയത്  അഴിമതിയുടെ തുടക്കമായിരുന്നു. ടെന്‍ഡര്‍ റദ്ദാക്കണമെന്ന് നിര്‍ദ്ദശമുണ്ടായിരുന്നിട്ടും   ക്യാമ്പിനറ്റില്‍ കൊണ്ടു പോയി അലിഫ് ബില്‍ഡേഴ്‌സിന് കരാര്‍ നല്‍കുകയായിരുന്നു.  സംസ്ഥാന കേട്ടുകേള്‍വി പോലുമില്ലാത്ത തുകയ്ക്കാണ് ടെര്‍മിനല്‍ കരാറിന് നല്‍കിയതെന്നും സിദ്ദീഖ് പറഞ്ഞു. 
      ഡി.സി.സി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി  ജനറല്‍ സെക്രട്ടറിമാരായ   കെ. കെ  എബ്രഹാം, അഡ്വ പി.എം നിയാസ്, മുന്‍ ഡി സി സി പ്രസിഡന്റ് കെ.സി അബു, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, സത്യന്‍ കടിയങ്ങാട്, സുനില്‍ മടപ്പള്ളി, പി ഉഷാദേവി, ദിനേശ് പെരുമണ്ണ സംബന്ധിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എം അബ്ദുറഹ്മാന്‍ സ്വാഗതവും പി.വി ബിനീഷ് നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img