Thursday, June 19, 2025

ടെക്സസിലെ സ്‌കൂളില്‍ 18കാരന്റെ വെടിവെയപ്; 21 പേര്‍ കൊല്ലപ്പെട്ടു

Must Read

ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സസില്‍ സ്‌കൂളില്‍ ഉണ്ടായ വെടിവെയ്പില്‍ 21പേര്‍ കൊല്ലപ്പെട്ടു. 18 കുട്ടികളും അധ്യാപികയുള്‍പ്പെടെ മൂന്ന് മുതിര്‍ന്നവരും കൊല്ലപ്പെട്ടു.സാന്‍ ആന്റോണിയോ സ്വദേശിയായ 18കാരന്‍ സാല്‍വദോര്‍ റമോസാണ് അക്രമണം നടത്തിയത്. ഏറ്റുമുട്ടില്‍ ഇയാളും കൊല്ലപ്പെട്ടു. രണ്ട് പോലീസുകാര്‍ക്കും അക്രമണത്തില്‍ പരുക്ക് പറ്റി. നിരവധി പേര്‍ക്ക് ഗുരുതര പരുക്കുകളുണ്ട്.

അമേരിക്കയിലെ പ്രൈമറി സ്‌കൂളില്‍ 19 കുട്ടികളെ വെടിവച്ചുകൊന്ന കൗമാരക്കാരന്‍ ആദ്യം വെടിയുതിര്‍ത്തത് തന്റെ മുത്തശ്ശിക്ക് നേരെയെന്ന് പോലീസ് വ്യക്തമാക്കി. ഇവര്‍ സാന്‍ അന്റോണിയോയിലുള്ള ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണെന്നാണ് വിവരം.മുത്തശ്ശിയുടെ വീട്ടില്‍ വച്ച് അവര്‍ക്കുനേരെ വെടിയുതിര്‍ത്ത ശേഷം, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചുകൊണ്ട് ഇയാള്‍ അവിടെ നിന്നും കാറില്‍ സംഭവം നടന്ന സ്‌കൂളിലേക്ക് തിരിച്ചു.

പതിനെട്ടുകാരനായ സാല്‍വദോര്‍ റാമോസാണ് കുട്ടികള്‍ക്കു നേരെ നിറയൊഴിച്ചത്. അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ആണ് ഇയാള്‍ കൊല്ലപ്പെട്ടത്. രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img