Friday, June 20, 2025

ടീസ്റ്റയെയും ശ്രീകുമാറിനെയും വേട്ടയാടി
നിയമവാഴ്ച കുഴിച്ചുമൂടാന്‍ ശ്രമം: ഇ.ടി

Must Read

കോഴിക്കോട്: ഗുജറാത്ത് വംശഹത്യക്കാലത്ത് മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുകയും നിയമവാഴ്ചക്ക് കൂട്ടിരിക്കുകയും ചെയ്ത ടീസ്റ്റ സെതല്‍വാദിനെയും ആര്‍.ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത് ഭയം വിതച്ച് പ്രതിരോധം ദുര്‍ബലപ്പെടുത്താനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്നും അപലപനീയമാണെന്നും മുസ്്‌ലിംലീഗ് പാര്‍ലമെന്റിപാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
നീതിക്കും നിയമവാഴ്ചക്കും വേണ്ടി അസാധാരണ ധൈര്യത്തോടെയാണ് ടീസ്റ്റയും ശ്രീകുമാറും പൊരുതിയത്. ഇരുവരോടും പലപ്പോഴും സംസാരിച്ചപ്പോഴെല്ലാം ഏതു വെല്ലുവിളികളെയും നേരിടാനുള്ള സത്യത്തിന്റെ ഉള്‍ക്കരുത്താണ് പ്രകടമാക്കിയിരുന്നത്.

അധികാരത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന സംഘ്പരിവാറിനോട് രാജിയാവാതെ മോദിക്കും അമിത്ഷാക്കുമെതിരെ അവര്‍ പൊരുതിയത് നീതി ന്യായ വ്യവസ്ഥയിലുളള വിശ്വാസത്തിന്റെ കൂടി ബലത്തിലായിരുന്നു.
എന്നാല്‍, ഇവര്‍ നല്‍കിയ പകല്‍പോലെ വ്യക്തമായ തെളിവുകള്‍ സ്വീകരിക്കാതെ കുറ്റവാളികള്‍ രക്ഷപ്പെടുമ്പോള്‍ അ്പ്പീല്‍ പോവേണ്ട സര്‍ക്കാര്‍ സാക്ഷികളെ വേട്ടയാടി പിടിച്ച് സത്യത്തെ എന്നന്നേക്കും കുഴിച്ചുമൂടാനാണ് ശ്രമിക്കുന്നത്.
പ്രതിഷേധക്കാരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നവര്‍ ഭരണഘടനയെ പിച്ചിച്ചീന്തുന്നതിന്റെ തുടര്‍ച്ചയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെയും അന്നത്തെ ഇരുവര്‍ക്കും നീതി ലഭ്യമാക്കാനും ഗുജറാത്ത് വംശഹത്യ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനും മുസ്്‌ലിംലീഗ് സാധ്യമായതെല്ലാം ചെയ്യുമെന്നു ഇ.ടി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img