കോഴിക്കോട്:
കോവിഡ് മഹാമാരിയെ തുടർന്ന് സംസ്ഥാനത്തെ എല്ലാ റെയിൽ വേ സ്റ്റേഷനുകളിൽ നിർത്തലാക്കിയ ടിക്കറ്റ് കൗണ്ടറുകൾ പുന:സ്ഥാപിക്കണമെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ് കേന്ദ്ര റയിൽ വേ മന്ത്രിയോട് അഭ്യർത്ഥിച്ചു.
ഇത് സംബന്ധിച്ച് മന്ത്രിക്ക് ചേംബർ പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ് ഇ മെയിൽ സന്ദേശം അയച്ചു.
കോവി ഡ് വ്യാപനത്തെ തുടർന്ന് റെയിൽവെ സർവ്വീസ് നിർത്തി വെച്ചിരുന്നു. ഇതെ തുടർന്ന് ബുക്കിംഗ് കൗണ്ടറുകളും നിർത്തലാക്കിയിരുന്നു. ഇതിനിടെ ഭാഗികമായി സർവ്വീസ് തുടങ്ങിയപ്പോൾ കുറഞ്ഞ ദൂര യാത്രക്കാരും ബുക്കിംഗ് ചെയ്ത് യാത്ര ചെയ്യണമെന്ന അവസ്ഥയിലായി. മഹാമാരിയുടെ കാഠിന്യം കുറഞ്ഞ സാഹചര്യത്തിൽ ട്രെയിൻ സർവ്വീസ് പഴയ രീതിയിലേക്ക് വന്നതിനാൽ സാധാരണക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന ടിക്കറ്റ് കൗണ്ടറുകൾ പുന:സ്ഥാപിക്കണമെന്ന് കേന്ദ്ര റെയിൽ വേ മന്തി അശ്വിനി വൈഷ്ണവിന് അയച്ച സന്ദേശത്തിൽ അഭ്യർത്ഥിച്ചു.