Thursday, June 19, 2025

ഞെളിയം പറമ്പില്‍ തെര്‍മല്‍ പ്ലാന്റ് പ്രവൃത്തി പുരോഗമിക്കുന്നതായി കോര്‍പറേഷന്‍

Must Read

കോഴിക്കോട്- ഞെളിയം പറമ്പില്‍ ബി ഒ ടി അടിസ്ഥാനത്തില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന വേസ്റ്റ് എനര്‍ജി തെര്‍മല്‍ പ്ലാന്റ് പദ്ധതിയുടെ ബയോമൈനിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പുരോഗമിച്ചു വരികയാണെന്ന് കോഴിക്കോട് നഗരസഭാ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ നഗരസഭയിലെയും സമീപത്തെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മാലിന്യ സംസ്‌ക്കരണത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞെളിയം പറമ്പില്‍ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലമില്ലാത്തതു കാരണം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് തീ കൊടുക്കുന്നത് പതിവാണന്ന് പരാതിപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് നഗരസഭാ സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

      പ്ലാന്റിന് ചുറ്റും വീടുകള്‍ വര്‍ധിച്ചതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനായി വിന്‍ഡ്രോ കമ്പോസ്റ്റിംഗ് രീതിയിലാണ് മാലിന്യം സംസ്‌ക്കരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  ഇതിനായി 80,000 ചതുരശ്ര അടിയുള്ള ഷെഡും യന്ത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.  ദിനംപ്രതി 7080 ടണ്‍ ജൈവവമാലിന്യം  പ്ലാന്റിലെത്തുന്നുണ്ട്.  ഇത് ഉണക്കി പൊടിച്ച് കാര്‍ഷികാവശ്യത്തിനായിവില്‍പ്പന നടത്തുന്നു.  കൂട്ടിയിട്ടിരിക്കുന്ന ജൈവമാലിന്യത്തില്‍ നിന്നും ബയോഗ്യാസുകള്‍ ഉണ്ടാവുകയും അത് തീ പുകയുവാന്‍ കാരണമാവുകയും ചെയ്യുന്നുണ്ട്.  ഇത്തരം സന്ദര്‍ഭങ്ങളില്‍ നഗരസഭ തന്നെ തീ അണയ്ക്കുന്നുണ്ട്. ജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്ന ഷെഡിന്റെ മേല്‍ക്കൂരയുടെ ഷീറ്റുകള്‍ മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.    വി. പി. ഇബ്രാഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img