കാസര്‍കോട് : മൊഗ്രാല്‍ പുത്തൂരില്‍ കാര്‍ തടഞ്ഞ് സ്വര്‍ണ വ്യാപാരിയുടെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി 1.65 കോടി രൂപ കവര്‍ന്ന സംഭവത്തില്‍ പിടിയിലായ ഒന്നാംപ്രതി സിനിലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ്.കൂടുതല്‍ ചോദ്യംചെയ്യുന്നതിനും പണം കണ്ടെത്തുന്നതിനും അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22-നാണ് മഹാരാഷ്ട്ര സാംഗ്ലിയിലെ രാഹുല്‍ മഹാദേവ് ജാവിറിനെ തട്ടിക്കൊണ്ടുപോയി 11 അംഗ സംഘം പണം കവര്‍ന്നത്. ഇതില്‍ പത്തുപേരെ നേരത്തെതന്നെ പിടികൂടിയിരുന്നു. കണ്ണൂര്‍ മാലൂര്‍ സ്വദേശിയായ സിനില്‍ ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ ഒമ്പതാം പ്രതിയാണ്.ഈ കേസില്‍ എറണാകുളം സി.ബി.ഐ. കോടതിയില്‍ ഹാജരായി മടങ്ങുന്നതിനിടെയായിരുന്നു കാസര്‍കോട് വെച്ച് ്പോലീസ് പിടികൂടിയത്.