Wednesday, June 18, 2025

ജ്യൂസ് കടയില്‍ നിരോധിത പാന്‍ വില്പന: ജീവനക്കാരന്‍ അറസ്റ്റില്‍

Must Read

കാസര്‍കോട്: കാഞ്ഞങ്ങാട് മീനാപ്പീസിനടുത്ത് ജ്യൂസ് കടയില്‍ നിരോധിത പാന്‍ ഉല്‍പ്പന്നം വില്പന നടത്തി എന്നതിന് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ‘ഹാരിസ് ബീച്ച് സ്റ്റോര്‍’ ജീവനക്കാരന്‍ മീനാപ്പീസ് കടപ്പുറത്തെ അബ്ദുള്‍ സത്താര്‍. (48) . ആണ് അറസ്റ്റിലായത്.

ഈ കടയില്‍ ജ്യൂസ് കുടിക്കാനായി ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും വിദ്യാര്‍ഥികള്‍ അടക്കമുള്ള വര്‍ എത്തുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കട പോലീസ് രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രി കാഞ്ഞങ്ങാട് ഡിവൈ. എസ്. പി. പി. ബാലകൃഷ്ണന്‍ നായരുടെയും ഇന്‍സ്പെക്ടര്‍ കെ. പി. ഷൈനിന്റെയും നേതൃത്വത്തില്‍ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ കടയിലെ ജീവനക്കാരുടെ കൈയില്‍ നിന്നും നിരോധിത പാന്‍ ഉല്‍പന്നമായ ‘കൂള്‍ ‘ കണ്ടെത്തി.ഇതേത്തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ കാഞ്ഞങ്ങാട് നഗരസഭയോട് ആവശ്യപ്പെടുമെന്ന് ഡിവൈ എസ് പി അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img