കൊച്ചി: തൃക്കാക്കരയിലെ ഇടതു സ്ഥനാര്‍ത്ഥി ജോ ജോസഫിനെതിര വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹി പട്ടാമ്പി സ്വദേശി ഷുക്കൂര്‍ ആണ് അറസ്റ്റിലായത്.കേസില്‍ ഇന്നലെ പാലക്കാട് കൊഴിഞ്ഞമ്ബാറ സ്വദേശി ശിവദാസന്‍ എന്നയാള്‍ അറസ്റ്റിലായിരുന്നു. കെടിഡിസി ജീവനക്കാരനായ ശിവദാസന്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാണെന്ന് പോലീസ് പറയുന്നു.
കേസില്‍ മൂന്നു പേര്‍ കൂടി നിരീക്ഷണത്തിലാണണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളിലുള്ളവരാണ് പോലീസ് നിരീക്ഷണത്തിലുള്ളത്. വ്യാജ പ്രൊഫൈലുകളുണ്ടാക്കി ഇവര്‍ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. വിവിധ ഗ്രൂപ്പുകളിലേക്ക് വീഡിയോ പ്രചരിപ്പിച്ച ശേഷം അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു.
അശ്ലീല വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജോ ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.