Sunday, June 22, 2025

ജോഡോയാത്ര:
കേന്ദ്രത്തിന്റെ ആവശ്യം തള്ളി കോണ്‍ഗ്രസ്
മാസ്‌കില്ലാതെ ജാഥ

Must Read

ചണ്ഡിഗഡ്: കൊവിഡ് മാനദണ്ഡം ശക്തമായി പാലിച്ചുമാത്രമേ ഭാരത് ജോഡോ യാത്ര നടത്താവൂ എന്ന കേന്ദ്രനിര്‍ദ്ദേശത്തെ പൂര്‍ണമായി തള്ളിക്കളഞ്ഞ് രാഹുല്‍ ഗാന്ധി. ഹരിയാനയില്‍ തുടരുന്ന മാര്‍ച്ചില്‍ പതിവുപോലെ ഇന്നും മാസ്‌ക് ധരിക്കാതെയാണ് രാഹുല്‍ പ്രത്യക്ഷപ്പെട്ടത്. രാഹുലിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാസ്‌ക് ധരിക്കാനാേ സാമൂഹ്യ അകലം പാലിക്കാനോ തയ്യാറായിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ യാത്ര നിര്‍ത്തിവയ്ക്കേണ്ടി വരുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നല്‍കിയത്. മാക്സും സാനിറ്റൈസറും നിര്‍ബന്ധമാക്കണം, വാക്സിന്‍ സ്വീകരിച്ചവരെ മാത്രം യാത്രയില്‍ പങ്കെടുപ്പിക്കണം. എന്നിങ്ങനെയായിരുന്നു കത്തിലെ നിര്‍ദ്ദേശങ്ങള്‍. ഇവ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശത്തെ കോണ്‍ഗ്രസ് തള്ളിക്കളയുകയാണ്. യാത്രയെ തകര്‍ക്കാനുള്ള ബി ജെ പിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നീക്കമായാണ് പാര്‍ട്ടി കത്തിനെ വിലയിരുത്തുന്നത്. ആരോഗ്യമന്ത്രിയുടെ ആശങ്ക സത്യസന്ധമാണെങ്കില്‍ ആദ്യം കത്തയയ്ക്കേണ്ടത് പ്രധാനമന്ത്രിക്കാണെന്നാണ് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് പറയുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ റോഡ് ഷോയില്‍ പ്രധാനമന്ത്രി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന ചോദ്യവും കോണ്‍ഗ്രസ് ഉന്നിയിക്കുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനം പോലും കൊവിഡ് മാനദണ്ഡങ്ങള്‍ ഇല്ലാതെയാണ് നടക്കുന്നതെന്നും പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു. ജോഡോയാത്രയ്ക്കെതിരായ കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img