Thursday, June 19, 2025

ജെ.പി നദ്ദ നാളെ കോഴിക്കോട്ട്

Must Read

കോഴിക്കോട്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ നാളെ കോഴിക്കോ്ട്ടെത്തും. കടപ്പുറത്ത് സംഘടിപ്പിക്കുന്ന ബി.ജെ.പി റാലിയില്‍ അദ്ദേഹം പ്രസംഗിക്കും. വൈകുന്നേരം നാലിനാണ് പരിപാടി. പതിനായിരത്തിലേറെ മഹിളാപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലിയില്‍ ആകെ അരലക്ഷം പേര്‍ ഉണ്ടാകുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍ അറിയിച്ചു. ദേശീയ പ്രസിഡന്റ് പദവി ഏറ്റെടുത്തശേഷം ആദ്യമായാണ് ജെ.പി നദ്ദ പൊതുസമ്മേളനത്തിന് കോഴിക്കോട്ട് എത്തുന്നത്. വയനാട്ടില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഏതാനും ദിവസം മുമ്പ് സന്ദര്‍ശിച്ചിരുന്നു. മേയ് മൂന്നാംവാരം അമിത്ഷാ തിരുവനന്തപുരം സന്ദര്‍ശിക്കും. നാളെ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, എം.പി അബ്ദുല്ലക്കുട്ടി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
രാവിലെ പത്ത് മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ജെ.പി നദ്ദയെ മലപ്പുറം ജില്ലാ ബി.ജെ.പി നേതാക്കള്‍ സ്വീകരിക്കും. 11.30ന് കെ. സുരേന്ദ്രന്റെ മകന്റെ വിവാഹചടങ്ങളില്‍ നദ്ദ സംബന്ധിക്കും. കടവ് റിസോര്‍ട്ടിലാണ് അദ്ദേഹം താമസിക്കുക. വൈകുന്നേരത്തെ റാലിക്ക് അവിടെ നിന്ന് എത്തും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img