Thursday, June 19, 2025

ജെ.ഡി.ടി ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 1000 കോടിയുടെ പദ്ധതി: നഗരത്തില്‍ മെഡിക്കല്‍ കോളജ്

Must Read

കോഴിക്കോട്: ജെ.ഡി.ടി നഗരത്തില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജെ.ഡി.ടിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് പദ്ധതി. ഇഖ്്‌റ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലിന്റെ ഭാഗമായി സ്ഥാപിക്കുന്ന മെഡിക്കല്‍ കോളജിന് സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ശതാബ്ദി ആഘോഷങ്ങള്‍ മാര്‍ച്ച് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭരണസമിതി ചെയര്‍മാന്‍ സി.പി കുഞ്ഞുമുഹമ്മദും ശതാബ്ദി കമ്മിറ്റി ചെയര്‍മാന്‍ എം.പി അഹമ്മദും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രണ്ടുവര്‍ഷത്തിനിടയില്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെഡിക്കല്‍ കോളജുകളിലെ കോഴ്‌സുകളില്‍ 25 ശതമാനം അനാഥര്‍ക്കായി മാറ്റിവെക്കും. വൃക്കരോഗികള്‍ക്കും മക്കള്‍ക്കും ഫീസ് ആനുകൂല്യം നല്‍കും. ജെ.ഡി.ടിയും അനുബന്ധ സ്ഥാപനങ്ങളും അന്താരാഷ്ട്ര നിലവാരത്തിലാക്കും. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ നിര്‍ദേശാനുസരണമായിരിക്കും പ്രവര്‍ത്തനമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇഖ്‌റ ആശുപത്രി 1000 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തും. കരള്‍ മാറ്റിവെക്കല്‍, മജ്ജ മാറ്റിവെക്കല്‍ എന്നീ ശസ്ത്രക്രിയകള്‍ ഈ വര്‍ഷം തുടങ്ങും. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 1000 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. അര്‍ഹരായ 100 പേര്‍ക്ക് സൗജന്യ ആന്‍ജിയോ പ്ലാസ്റ്റിയും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. പി.സി അന്‍വര്‍, ഡോ. ഇദ്‌രീസ്, ഡോ. ആരിഫ്, എം. അബ്ദുല്‍ഗഫൂര്‍ എന്നിവരും സന്നിഹിതരായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img