കോഴിക്കോട്: ജില്ലാ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമി മുന്നില്‍. ആദ്യദിനം അവസാനിച്ചപ്പോള്‍ 50 പോയന്റുമായി അക്കാദമി മുന്നേറുകയാണ്. കോഴിക്കോട് സായി സെന്ററാണ് രണ്ടാംസ്ഥാനത്ത്. ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് ആണ് മൂന്നാം സ്ഥാനത്ത്.
ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. അതലറ്റിക്സ് അസോസേിയേഷന്‍ പ്രസിഡന്റ് മെഹറൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം.ജോസഫ്, ടി.ടി അഗസറ്റിന്, ടി.എം അബ്ദുറഹിമാന്, കെ.വി അബ്ദുല്‍മജീദ്, എ.കെ മുഹമ്മദ് അഷ്റഫ്, എം. നൂറുദ്ദീന്‍ മുഹമ്മദ്, സി.ടി ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു.