കാസര്‍കോട് : ജില്ല ആസ്ഥാനത്തെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ഭാഗികമായി ചുരുക്കി. രാത്രി 10 മുതല്‍ രാവിലെ ആറു വരെ സേവനം ഒഴിവാക്കാനാണ് ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന്‍ ഓഫീസില്‍ നിന്ന് കാസര്‍കോട് സ്റ്റേഷന്‍ അധികൃതര്‍ക്ക് ലഭിച്ച നിര്‍ദേശം.ജീവനക്കാരുടെ കുറവാണ് കാരണം.ഇന്നലെ മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.
ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പൂര്‍ണമായി എടുത്തുകളയാനുള്ള നീക്കമാണിതെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍.പ്രശാന്തും കെ-സ്റ്റഡിസ് ഡയറക്ടര്‍ നാസര്‍ ചെര്‍ക്കളവും പറഞ്ഞു.