Sunday, June 29, 2025

ജില്ല ആരോഗ്യ സ്വാതന്ത്ര്യ സമരം രണ്ടാം ഘട്ടം :41 തദ്ദേശ സ്വയംഭരണ സ്ഥാപന നിവാസികള്‍ മെഡിക്കല്‍ കോളേജ് വളഞ്ഞു

Must Read

കാസര്‍കോട്: എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 41 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സമര വളണ്ടിയര്‍മാര്‍ ഉക്കിനടുക്ക ഗവ.മെഡിക്കല്‍ കോളജ് വളഞ്ഞു.

ഒമ്പത് വര്‍ഷമായി പണിതിട്ടും പണിതിട്ടും തീരാത്ത പരിമിതമായ ഒ.പി. വിഭാഗം മാത്രമുള്ള മെഡിക്കല്‍ കോളേജ് സൗകര്യങ്ങള്‍ പൂര്‍ണ്ണമാക്കുക,ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കാസര്‍ക്കോടിന് ലഭിക്കുന്നതിന് വേണ്ടി കേരള സര്‍ക്കാര്‍ അനുകൂല പ്രൊപ്പോസല്‍ നല്‍കുക, കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വളയല്‍ സമരം നടത്തിയത്.

എന്‍മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജി.എസ്. സോമശേഖര ഉല്‍ഘാടനം ചെയ്തു. എയിംസ് കൂട്ടായ്മ പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമ്മദ്, സാഹിത്യകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍, അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റി ജില്ലാ പ്രസിഡണ്ട് രാമചന്ദ്രന്‍ ചീമേനി, വ്യാപാരി വ്യവസായി ഏകോപന സമിതി പെര്‍ള യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍, മുസ്ലിം ലീഗ് നേതാവ് ഏരിയപ്പാടി മുഹമ്മദ് ഹാജി, വനിതാ ലീഗ് നേതാവ് ഖൈറുന്നിസ്സ കമാല്‍, അതിജീവനം ഭാരവാഹികളായ രതീഷ് കുണ്ടംകുഴി, അഹമ്മദ് ഷാഫി, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി നേതാവ് കെ.ബി.മുഹമ്മദ് കുഞ്ഞി, കെസെഫ് പ്രധിനിധി മുഹമ്മദ് കുഞ്ഞി ബേക്കല്‍, യോഗക്ഷേമ സഭാ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍, കണിശ മഹാ സഭാ സ്ഥാപക നേതാവ് കുഞ്ഞികൃഷ്ണന്‍ ജ്യോല്‍സ്യര്‍, ബ്രദര്‍സ് ക്ലബ്ബ് പ്രധിനിധി അബ്ദുല്ലക്കുഞ്ഞി ബേക്കല്‍, എന്‍മകജെ മുന്‍ വൈസ് പ്രസിഡന്റ് ആയിഷ മുഹമ്മദലി, മെമ്പര്‍ ആയിഷ, വ്യാപാരി വ്യവസായി മുന്‍ യൂണിറ്റ് പ്രസിഡണ്ട് ടി. പ്രസാദ്, വ്യാപാരി വ്യവസായി നേതാവ് സൂര്യ നാരായണ ഭട്ട്, കൂട്ടായ്മ ഭാരവാഹികളായ ഹക്കീം ബേക്കല്‍, ബഷീര്‍ കൊല്ലമ്പാടി, ഫൈസല്‍ ചേരക്കാടത്ത്, മുരളീധരന്‍ പടന്നക്കാട്, ഇസ്മായില്‍ ഖബര്‍ദാര്‍, ശ്രീനാഥ് ശശി എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി നാസര്‍ ചെര്‍ക്കളം സ്വാഗതവും ട്രഷറര്‍ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img