Wednesday, June 18, 2025

ജില്ലാ പഞ്ചായത്ത് യാനം പദ്ധതിക്ക് തുടക്കമായി

Must Read

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന യാനം സമഗ്ര വിദ്യാഭ്യാസ പരിപാടിക്ക് തുടക്കമായി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സേ പരീക്ഷാ പരിശീലനവും തൊഴില്‍മാര്‍ഗനിര്‍ദേശങ്ങളുമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഡി പ്ലസ് നേടാന്‍ സാധിക്കാത്തവര്‍ക്കാണ് പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നത്.

എസ്.എസ്.എല്‍.സിക്ക് കണക്ക്, ഇംഗ്ലീഷ്, കെമിസ്ട്രി വിഷയങ്ങളിലാണ് പരിശീലനം. പ്ലസ്ടുവിന് എട്ടു വിഷയങ്ങളിലാണ് പരിശീലനം. പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ പരിശീലനം 18,19,20 തിയതികളില്‍ ബി.ആര്‍.സി കേന്ദ്രങ്ങളില്‍ ആരംഭിക്കും. പരീക്ഷക്കുശേഷം തൊഴില്‍ കണ്ടെത്തുന്നതിനായി സ്‌കില്‍ ഡവലപ്മെന്റ് സെന്റര്‍, ജില്ലാ കരിയര്‍ ഗൈഡന്‍സ് വിഭാഗം, അസാപ് എന്നിവയുടെ സഹായത്തോടെ ക്ലാസുകള്‍ നടത്തും.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹിമാന്‍ അധ്യക്ഷനായി. ബി.ആര്‍.സി കൊടുവള്ളി ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ വി.എം മെഹറലി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതി എജ്യൂകെയര്‍ കോ-ഓര്‍ഡിനേറ്റര്‍ വി. പ്രവീണ്‍കുമാര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img