കോഴിക്കോട്: ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ നടപടിക്രമങ്ങള്‍ ഇനി പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സോഫ്റ്റ് വെയറായ ‘സകര്‍മ്മ ‘ മുഖേന. സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങളും അജണ്ട, മിനുട്ട്സ്, തീരുമാനം എന്നീ നടപടിക്രമങ്ങളും ഇനി ഈ രീതിയിലേക്ക് മാറും. ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം. ധനകാര്യ, വികസന, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ തീരുമാനങ്ങള്‍ യോഗം അംഗീകരിച്ചു.
ലഹരി വിമുക്ത പദ്ധതികളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ ‘വളപ്പൊട്ടുകള്‍’ ഷോര്‍ട്ട് ഫിലിം ഒക്ടോബര്‍ 31 ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പങ്കെടുക്കുന്ന ചടങ്ങില്‍ റിലീസ് ചെയ്യും.
എ.ബി.സി സെന്റര്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരെ ഇന്റര്‍വ്യൂ മുഖേന തിരഞ്ഞെടുത്തതിന് അംഗീകാരം നല്കി.എ.ബി.സി സെന്ററിന്റെ പ്രവര്‍ത്തനത്തിനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു.
ചാത്തമംഗലം റീജിയണല്‍ പോള്‍ട്രി സെന്ററിനെ മുട്ടക്കോഴി വിതരണത്തിനുള്ള സംസ്ഥാനത്തെ അക്രഡിറ്റഡ് എജന്‍സിയായി നിശ്ചയിക്കുന്നതിന് സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കാനും യോഗത്തില്‍ തീരുമാനമായി. വാര്‍ഷിക പദ്ധതി 19 പൊതുമരാമത്ത് പ്രവൃത്തികളുടെ ടെണ്ടര്‍ അംഗീകരിച്ചു.എസ്.എം.എ രോഗം ബാധിച്ച സിയ ഫാത്തിമ – യുടെ ചികിത്സയ്ക്കായി 50,000/- രൂപ തനതുഫണ്ടില്‍ നിന്നും അനുവദിക്കും. 2022 – ലെ പൗരാവകാശ രേഖ പുതുക്കി തയ്യാറാക്കിയതിന് അംഗീകാരം നല്കി.
ജില്ലാതല കേരളോത്സവം 2022 ഡിസംബര്‍ മാസത്തില്‍ സംഘടിപ്പിക്കാനും കലാ മത്സരങ്ങള്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടത്തുന്നതിനും തീരുമാനിച്ചു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അഡീഷണല്‍ ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ബൈലോ പരിഷ്കരിക്കാനും തീരുമാനമായി.