കോഴിക്കോട്: ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ 97.93 കോടി രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു. സംസ്ഥാന ബജറ്റ് വിഹിതം 29 കോടി, കഴിഞ്ഞ വര്‍ഷത്തെ നീക്കിയിരിപ്പ് 2.23 കോടി, കേന്ദ്രഫണ്ട് 14 കോടി, പട്ടികജാതി വിഭാഗം 14 കോടി, പട്ടികവര്‍ഗം 82 ലക്ഷം, റോഡ് വികസനം 3.6 കോടി, റോഡിതര വികസനം 12.24 കോടി തുടങ്ങിയ ഇനങ്ങള്‍ വഴിയാണ് ഫണ്ട് കിട്ടുന്നത്.
സെമിനാര്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷീജശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്, സ്ഥിരംസമിതി അധ്യക്ഷരായ വി.പി ജമീല, പ്രഫ. ടി.പി കുഞ്ഞിക്കണ്ണന്, സെക്രട്ടറി ടി.അഹമ്മദ് കബീര്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ മോഹനന് മണലില്‍, ഫിനാന്‍സ് ഓഫീസര്‍ എം.ടി പ്രേമന് എന്നിവര്‍ പ്രസംഗിച്ചു.
ഫാം ടൂറിസം, വനിതകള്‍ക്കും ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്കും സ്വയംതൊഴില്‍, കടല്‍ത്തീര സംരക്ഷണം എന്നീ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും.