Thursday, June 19, 2025

ജില്ലാതല ഓണാഘോഷം : ലോഗോ പ്രകാശനം ചെയ്തു

Must Read

കോഴിക്കോട്: വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം മേയര്‍ ഡോ. ബീന ഫിലിപ്പ് സംവിധായകന്‍ വി.എം വിനുവിന് നല്‍കി നിര്‍വ്വഹിച്ചു. ബീച്ചിലെ സ്വാഗത സംഘം ഓഫീസില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍ വി. ചെല്‍സാസിനി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ വി. മുസഫര്‍ അഹമ്മദ് മുഖ്യാതിഥിയായി.

സെപ്റ്റംബര്‍ 9 മുതല്‍ 11 വരെ നടക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ വിപുലമായ കലാസാംസ്‌കാരിക പരിപാടികളാണ് നടക്കുക.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.കെ മഹേഷ്, ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് ചെയര്‍മാന്‍ കെ.പി അനില്‍കുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ടി.ജി അഭിലാഷ് കുമാര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ പ്രമോദ്, കണ്‍വീനര്‍ എസ്.കെ. സജീഷ്, കോ ഓര്‍ഡിനേറ്റര്‍ കെ.ടി. ശേഖര്‍, ഇനാഗുറല്‍ ആന്‍ഡ് വാലിഡിക്റ്ററി ഫങ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പ്രേംകുമാര്‍, ഡി. ടി. പി.സി സെക്രട്ടറി നിഖില്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
നടുവണ്ണൂര്‍ സ്വദേശി കെ.കെ അല്‍ത്താഫാണ് ലോഗോ രൂപകല്‍പന ചെയ്തത്. ആര്‍ട്ടിസ്റ്റ് മദനന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ലോഗോ തിരഞ്ഞെടുത്തത്. വിജയിക്കുള്ള സമ്മാനം ഓണാഘോഷ പരിപാടിയില്‍ കൈമാറും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img