Thursday, June 19, 2025

ജില്ലയില്‍ വാഹന പരിശോധന തുടങ്ങി

Must Read

കോഴിക്കോട്: ജില്ലയില്‍ കോണ്‍ട്രാക്ട് ക്യാരിയേജ് വാഹനങ്ങള്‍ മനുഷ്യജീവന് അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തുന്നു എന്ന പരാതികളുടെയും കഴിഞ്ഞദിവസം പാലക്കാട് ഉണ്ടായ ദാരുണമായ അപകടത്തിന്റെയും പശ്ചാത്തലത്തില്‍ ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തുകയും പതിനെട്ടോളം വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും ചെയതു

കര്‍ശന പരിശോധനയുടെ അടിസ്ഥാനത്തില്‍ സ്പീഡ് ഗവര്‍ണര്‍ അ ഴിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കുന്നതിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാത്രമല്ല പല വാഹനങ്ങളിലും അനധികൃത ലൈറ്റ്, അധിക ലൈറ്റ്, അരോചക ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റം ,കേള്‍വി ശക്തിയെ ബാധിക്കുന്ന നിരോധിത എയര്‍ഹോണുകള്‍ എന്നിവ പിടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തുകയും വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും കരിമ്പട്ടികയില്‍ പെടുത്തുകയും ചെയതു. ടി വാഹനങ്ങളുടെ പെര്‍മിറ്റ്/ആര്‍.സി റദ്ദാക്കുന്നത് , ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള തുടര്‍നടപടികളിലേക്ക് പോകുവാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ആര്‍.ടി.ഒ ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററില്‍ വച്ച് പരിശോധിക്കാനും വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദു ചെയ്യാനും തീരുമാനിച്ചു.

കഴിഞ്ഞ മാസം നഗരത്തില്‍ മത്സരിച്ച് ഓടിയ സ്വകാര്യ ബസ്സുകള്‍ക്ക് എതിരെ ഇത്തരത്തില്‍ നടപടി എടുക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പരിശോധനയില്‍ 128000 രൂപ പിഴയും ചുമത്തി. എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ബിജു മോന്‍ കെയുടെ നേതൃത്വത്തില്‍ നടന്ന പരിശോധന യില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മാരായ ധനേഷ് കെ എം, സുധീഷ് പി ജി, അഷ്റഫ് പി എം എന്നിവരും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img