കാസര്‍കോട് : ജില്ലയിലെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം എയിംസ് മാത്രമാണെന്ന് പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായി പറഞ്ഞു. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് മാന്തോപ്പ് മൈതാനിയില്‍ നടക്കുന്ന എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ സമര പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന്റെ 328ാം ദിനമായ ഇന്ന് രാമകൃഷ്ണന് ബേളൂര്‍ ആണ് നിരാഹാരം കിടക്കുന്നത്.