Wednesday, June 18, 2025

ജിതിന്റെ അറസ്റ്റ് സിപിഎമ്മിനെ കുറ്റപ്പെടുത്തിയവര്‍ക്കുള്ള താക്കീത്; എം.വി.ജയരാജന്‍

Must Read

തിരുവനന്തപുരം:എകെജി സെന്ററില്‍ സ്ഫോടക വസ്തു എറിഞ്ഞയാളെ പൊലീസ് പിടികൂടിയത് സിപിഎമ്മിനെ കുറ്റപ്പെടുത്തിയവര്‍ക്കുള്ള താക്കീതാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി.ജയരാജന്‍. പ്രതി പൊലീസിനെ വെട്ടിച്ചു നടന്നപ്പോള്‍ ആരും ചോക്ലേറ്റ് കൊടുത്തില്ലല്ലോയെന്നും ജയരാജന്‍ പരിഹസിച്ചു. കെ.സുധാകരന്‍ നിയമം കയ്യിലെടുത്താല്‍ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”എകെജി സെന്റര്‍ ആക്രമിക്കാന്‍ കോണ്‍ഗ്രസുകാരാണ് നേതൃത്വം കൊടുത്തതെന്ന് സിപിഎം അന്നു പറഞ്ഞത് ശരിയാണെന്ന് അറസ്റ്റിലൂടെ വ്യക്തമായി. അന്ന് കോണ്‍ഗ്രസ് അതിനെ പരിഹസിച്ചു. ഇ.പി. ജയരാജനെ വേട്ടയാടി. വിടുവായത്തം പറഞ്ഞ് ബിജെപിയില്‍ ചേക്കാറാനിരിക്കുന്ന സുധാകരന്റെ വാക്കിനു പുല്ലുവിലയാണ്. നിയമം കയ്യിലെടുക്കുമെന്നു പറഞ്ഞാല്‍ അതു തിരിച്ചറിയാനുള്ള വിവേകം നാട്ടിലെ ജനങ്ങള്‍ക്കുണ്ട്. അതിനെ നിയമപരമായി നേരിടും.

യഥാര്‍ഥ കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നത് എങ്ങനെ കോണ്‍ഗ്രസിനെ വേട്ടയാടലാകും. കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് തന്നെ നശിപ്പിക്കുകയാണ്. രാഷ്ട്രീയ വേട്ട നടത്തേണ്ട ആവശ്യമില്ല” ജയരാജന്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img