Thursday, June 19, 2025

ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി

Must Read

ന്യൂഡല്‍ഹി: ജിഎസ്ടിയില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കൗസിലിന്റെ ശുപാര്‍ശകള്‍ക്ക് ഉപദേശക സ്വഭാവം മാത്രമേ ഉള്ളുവെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ 246 എ അനുച്ഛേദപ്രകാരം നികുതിയുമായി ബന്ധപ്പെട്ട നിയമം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും തുല്യ അധികാരമാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ജിഎസ്ടി കൗണ്‍സിന്റെ ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ബാധ്യതയുണ്ടെന്ന് പറയുന്നത് ഫെഡറലിസത്തിന് എതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ചകളിലൂടെ വിഷയങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. അതിനാല്‍ തന്നെ കൗണ്‍സില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. കടല്‍ മാര്‍ഗം കൊണ്ടുവരുന്ന ഇറക്കുമതി ചെയ്ത സാധനങ്ങള്‍ക്ക് ജിഎസ്ടി ചുമത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img