Wednesday, June 18, 2025

ജലജീവന്‍ മിഷന്‍ പദ്ധതി: കുറ്റ്യാടി നിയോജകമണ്ഡലതല അവലോകനയോഗം ചേര്‍ന്നു

Must Read

കോഴിക്കോട്: ജലജീവന്‍ മിഷന്‍ പദ്ധതിയുടെ കുറ്റ്യാടി നിയോജകമണ്ഡലതല അവലോകനയോഗം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കുന്നുമ്മല്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത വീടുകളില്‍ നവംബര്‍ 30നകവും, കുറ്റ്യാടി പഞ്ചായത്തില്‍ 2023 ജനുവരിയിലും കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ സമയബന്ധിതമായി നിര്‍വ്വഹിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

ആയഞ്ചേരി, തിരുവള്ളൂര്‍, വേളം, മണിയൂര്‍, പുറമേരി, വില്യാപ്പള്ളി എന്നീ പഞ്ചായത്തുകളില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനത്തിന്റെ നിലവിലെ അവസ്ഥയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഗ്രാമീണ മേഖലയിലെ മുഴുവന്‍ വീടുകളിലും 2024 -ഓടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്‍ പദ്ധതി.

മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.റിജു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img