

മംഗളൂരു: കോര്പ്പറേഷന് മേയറായി കദ്രി വാര്‍ഡില്‍ നിന്നുള്ള ബി.ജെ.പി അംഗം ജയാനന്ദ് അഞ്ചന് തെരഞ്ഞെടുക്കപ്പെട്ടു.ബി.ജെ.പിയിലെ പൂര്‍ണിമ(സെന്‍ട്രല്‍ മാര്‍ക്കറ്റ് വാര്‍ഡ്)യാണ് ഡെപ്യൂട്ടി മേയര്‍.ഇരുവര്‍ക്കും 46 വോട്ടുകള്‍ വീതം ലഭിച്ചു.
കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥി ദേരെബയല് വാര്‍ഡ് അംഗം ശശിധര്‍ ഹെഗ്ഡെ, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി ബന്ദര്‍ വാര്‍ഡ് അംഗം സീനത്ത് ശംസുദ്ദീന്‍ എന്നിവര്‍ക്ക് 14 വീതം വോട്ടുകള്‍ ലഭിച്ചു.കൈ പൊക്കി വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.എസ്.ഡി.പി.ഐയുടെ രണ്ട് അംഗങ്ങള്‍ നിഷ്പക്ഷത പാലിച്ചു