ദുബൈ: അനാഥ മക്കളെ സ്വന്തം കുട്ടികളെപ്പോലെ പോറ്റി വളര്‍ത്തേണ്ടതിന്റെ അനിവാര്യ സന്ദേശ കൈമാറ്റത്തിലൂടെ, യതീം ഖാനാ പ്രസ്ഥാനത്തിന് ദിശ നല്‍കിയ വയനാട് യതീം ഖാനാ ശില്പിയും വിദ്യാഭ്യാസ നവോത്ഥാന നായകനുമായ ജമാല്‍ മുഹമ്മദ് സാഹിബിനെ വരവേല്‍ക്കാനും പ്രമുഖ പത്ര പ്രവര്‍ത്തകര്‍ ടി. പി ചെറൂപ്പയും കെ. എസ് മുസ്തഫയും തയാറാക്കിയ ജീവ ചരിത്ര പുസ്തകത്തിന്റെ മിഡിലീസ്റ്റ് പ്രകാശനത്തിനും ഇന്നലെ ചേര്‍ന്ന ഡബ്ല്യു.എം.ഒ-യു.എ.ഇ സംഗമം സംഘാടക സമിതി അന്തിമ രൂപം നല്‍കി.
ഈ മാസം 24 ന് വെള്ളിയാഴ്ച വൈകീട്ട് 06.30 ന് ദുബൈ വിമന്‍സ് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയുടെ പ്രചാരണത്തിന് കെ എം സി സി ഹാളില്‍ ചേര്‍ന്ന വിപുല കണ്‍വെന്‍ഷന്‍ ദുബൈ കെ എം സി സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു.
മൊയ്തു മക്കിയാട് അധ്യക്ഷത വഹിച്ചു. സി വി എം വാണിമേല്‍ മുഖ്യ പ്രഭാഷണം നടത്തി. മലയാളക്കരയില്‍ ഈ നൂറ്റാണ്ടില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ സാത്വികരില്‍ മുന്‍ നിരക്കാരനാണ് ജമാല്‍ സാഹിബ് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു. വളരെ പരിമിതമായ സൗകര്യങ്ങളില്‍ നിന്ന് വയനാട് യതീം ഖാനയെ ദേശീയാടിസ്ഥാനത്തില്‍ തന്നെ മുന്‍ നിരയിലെത്തിച്ച കഠിന പ്രയത്‌ന ശാലിയാണ് അദ്ദേഹം. ഇസ്മാഈല്‍ സാഹിബിന്റെയും ബാഫഖി തങ്ങളുടേയുമൊക്കെ ഒപ്പം പ്രവര്‍ത്തിച്ച ഒരാളുടെ കൂടെ ജീവിക്കാന്‍ കഴിയുന്നു എന്നത് നമുക്ക് സര്‍വ ശക്തന്‍ നല്‍കിയ ഭാഗ്യമായി കണക്കാക്കണം. ആ സാന്നിധ്യം തന്നെ പൊതു പ്രവര്‍ത്തകര്‍ക്ക് ഒരു അലങ്കാരമാണ് ‘- എളേറ്റില്‍ ഓര്‍മിപ്പിച്ചു.
മുസ്തഫ തിരൂര്‍, സക്കറിയ ദാരിമി, അഷ്റഫ് കൊടുങ്ങല്ലൂര്‍, ഇബ്രാഹിം മുറിച്ചാണ്ടി, ഹസ്സന്‍ ചാലില്‍, മുസ്തഫ വേങ്ങര, കെ പി എ സലാം, എന്‍ കെ ഇബ്രാഹിം, അഡ്വ: ഇബ്രാഹിം ഖലീല്‍, ഒ കെ ഇബ്രാഹിം,അഡ്വ: മുഹമ്മദലി, അബ്ദുല്ല ആറങ്ങാടി, അബ്ദുസ്സമദ് എറണാകുളം, ജാസ്സിം തിരുവനന്തപുരം, റഹ്ദാദ് മൂഴിക്കല്‍, നിസാം ഇടുക്കി, സലാം കന്യാപ്പാടി, ഉബൈദ് ചേറ്റുവ, ഫൈസല്‍ വടകര, സിദ്ദീഖ് ചൗക്കി, ടി ആര്‍ ഹനീഫ, നൗഫല്‍ പനമരം, സത്താര്‍ കുരിക്കള്‍, രഹനാസ് യാസീന്‍, സിറാജ് വി, ജഅഫര്‍ അവറാന്‍, കിഷോര്‍ പള്ളിക്കല്‍, സത്താര്‍ പടിഞ്ഞാറത്തറ തുടങ്ങിയവര്‍ സംസാരിച്ചു. മജീദ് മടക്കിമല സ്വാഗതവും കബീര്‍ വെള്ളമുണ്ട നന്ദിയും പറഞ്ഞു.