Thursday, June 19, 2025

ജമാഅത്ത് കാമ്പയിന്‍; കോഴിക്കോട് സിറ്റിതല ഉദ്ഘാടനം ഇന്ന്

Must Read

കോഴിക്കോട്: സാമുദായിക ദ്രുവീകരണവും മതവൈരവും സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നമ്മുടെ നാട്ടില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പരസ്പരം അവിശ്വാസവും അകല്‍ച്ചയും സൃഷ്ടിക്കാന്‍ വെറുപ്പ് വളര്‍ത്തുന്ന വ്യാജകഥകള്‍ ധാരാളമായി പ്രചരിപ്പിക്കപ്പെടുന്നു. അതിനായി ആസൂത്രിത ശ്രമങ്ങളാണ് വിവിധ കോണുകളില്‍ നിന്നും നടന്നുകൊണ്ടിരിക്കുന്നത്. തെറ്റിദ്ധാരണക്ക് ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെടുന്നത് ഇസ്‌ലാമും മുസ്‌ലിംകളുമാണ്. വസ്തുനിഷഠമായ അറിവിന്റെ അഭാവത്തില്‍ അബദ്ധധാരണകള്‍ ആധിപത്യമുറപ്പിക്കുകയും അത് പരസ്പരമുള്ള അകല്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും ജമാഅത്തെ ഇസ്‌ലാമി മനസ്സിലാക്കുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാന്‍ സഹായകമാംവിധം  ഇസ്‌ലാമിനെ വസ്തുനിഷഠമായി കേരള സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം നടത്താന്‍ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇസ്‌ലാമിനെ സത്യസന്ധമായും വസ്തുനിഷ്ഠമായും അവതരിപ്പിക്കാനും ജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചത്. ഇസ്‌ലാം ആശയ സംവാദത്തിന്റെ സൗഹൃദനാളുകള്‍ എന്ന തലക്കെട്ടില്‍ നടക്കുന്ന കാമ്പയിന്‍ തിങ്കളാഴ്ച ആരംഭിക്കും
നമ്മുടെ നാട് നിരവധി ചരിത്രഘട്ടങ്ങളിലൂടെ കടന്നുപോയി നേടിയെടുത്ത സൗഹൃദാന്തരീക്ഷം തകര്‍ക്കുകയും നമ്മുടെ നാട് കരുതലോടെ സംരക്ഷിച്ചുപോന്ന ബഹുസ്വരതയ്ക്കും സൗഹൃദാന്തരീക്ഷത്തിനും സാഹോദര്യ ബന്ധങ്ങള്‍ക്കും വലിയതോതില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈകാലത്ത് മനുഷ്യസ്‌നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഇസ്‌ലാമിനെ ആശയവ്യക്തയോടെ പരിചയപ്പെടുത്തുന്ന ഈ കാമ്പയിന്‍ എന്തുകൊണ്ടും പ്രസക്തമാണ്. ജനസമ്പര്‍ക്ക പരിപാടികള്‍, സംവാദ സദസ്സുകള്‍, ഗൃഹസന്ദര്‍ശനം, സെമിനാറുകള്‍ തുടങ്ങി വ്യത്യസ്ഥ പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി നടക്കും. കാമ്പയിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം എറണാകുളത്ത് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് സആദത്തുള്ള ഹുസൈനി നിര്‍വഹിച്ചു.
കാമ്പയിന്റെ കോഴിക്കോട് സിറ്റിതല ഉദ്ഘാടനം ഇന്ന് നവംബര്‍ 16 ചൊവ്വാഴ്ച വൈകീട്ട് 6.30 കോഴിക്കോട് ടൗണ്‍ഹാളില്‍ ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ എംഐ അബ്ദുള്‍ അസീസ് നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍
മേഖലാ നാസിം യു. പി. സിദ്ദീഖ് , വനിതാ വിഭാഗം സംസ്ഥാന  സമിതി അംഗം സി. വി. ജമീല, ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി, വനിതാ വിഭാഗം സിറ്റി പ്രസിഡന്റെ പി. കെ. താഹിറ ബീവി, സോളിഡാരിറ്റി സിറ്റി പ്രസിഡന്റ് കെ. പി. അബ്ദുസ്സലാം എന്നിവര്‍ പങ്കെടുക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img