കോഴിക്കോട്: ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സമ്മേളനം നാളെ തുടങ്ങും. ബേപ്പൂര്‍-ചെറുവണ്ണൂര്‍ റോഡില്‍ സിറ്റി പാലസ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം. പൊതുസമ്മേളനം നടക്കുന്ന മാത്തോട്ടത്ത് സി.പി.എം ഫറോക്ക് ഏരിയാ സെക്രട്ടറി ടി. രാധാ ഗോപി പതാക ഉയര്‍ത്തി.
ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ ലീലയുടെ നേതൃത്വത്തില്‍ നാദാപുരം എടച്ചേരിയില്‍ നിന്നെത്തിയ പതാക ജാഥയും ജില്ലാ ജോയന്റ് സെക്രട്ടറി പാനൂര്‍ തങ്കത്തിന്റെ നേതൃത്വത്തില്‍ കാക്കൂരില്‍ നിന്നെത്തിയ കൊടിമരജാഥയും മീഞ്ചന്ത വട്ടക്കിണറില്‍ സംഗമിച്ചു. ജില്ലാ പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ലതിക, ജില്ലാ സെക്രട്ടറി കെ. പുഷ്പജ, എന്‍.കെ ലീല, പാനൂര്‍ തങ്കം, യു. സുധര്‍മ്മ, എം.കെ ഗീത, ഡി.ദീപ, പി.എം ആതിര പ്രസംഗിച്ചു.
നാളെ രാവിലെ 930ന് പ്രതിനിധി സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം പി.കെ സൈനബ ഉദ്ഘാടനം ചെയ്യും. മാത്തോട്ടത്ത് 22ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്യും.