കോഴിക്കോട് :മികച്ച സംഘാടകനും സാംസ്‌കാരിക – ജീവകാരുണ്യ പ്രവര്‍ത്തകനുമായ ‘ജഗത് മയന്‍ ചന്ദ്രപുരിക്ക് കോഴിക്കോട് പൗരാവലിയുടെ സ്‌നേഹാദരം ‘ പരിപാടിയുടെ വിജയത്തിനായി കോഴിക്കോട് കനകശ്രീ ബില്‍ഡിംഗില്‍ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം തുടങ്ങി.
കോഴിക്കോട് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
അഡ്വ. മഞ്ചേരി സുന്ദര്‍രാജ്, പ്രശസ്ത മാന്ത്രികന്‍ പ്രദീപ് ഹൂഡിനോ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഗിരീഷ് ആമ്പ്ര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജോ :കണ്‍വീനര്‍ ശങ്കരന്‍ നടുവണ്ണൂര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു നമ്പ്യാര്‍ നന്ദിയും പറഞ്ഞു. സ്‌നേഹാദരം പരിപാടിയുടെ ഭാഗമായി നടത്തുന്ന കഥ, കവിത, ഉപന്യാസം, ചിത്രരചന മത്സരങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 18 ആണ് അവസാന തീയതി. ബന്ധപ്പെടേണ്ട ഫോണ്‍ : 7012410789.