മലപ്പുറം: കേരള സംസ്ഥാന ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചു. സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ( നാദാപുരം)ആണ് പ്രസിഡണ്ട്. ടി. പി ഉമർ ബാഖവി കോതമംഗലം, സി. ടി മുഹമ്മദ് മൗലവി (വൈ പ്രസിഡണ്ട് ), ഇ. പി അഷ്റഫ് ബാഖവി കാളികാവ് (ജനറൽ സിക്രട്ടറി), സി. ബി ബഷീർ വഹബി അടിമാലി, ഇബ്രാഹിം വഹബി തോണിപ്പാടം ( ജോ. സിക്രട്ടറി), പി. മുഹമ്മദലി മൗലവി കൂരാട് (ഖജാഞ്ചി)എന്നിങ്ങനെയാണ് ഭാരവാഹികൾ അമീൻ വയനാട്, ജലീൽ അണ്ടത്തോട്, നാസിർ വടക്കുംമല, പി.എം.എ ചേലക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജാതിയേരി, ഡോ: ഉവൈസ് ഫലാഹി, ഇസ്ഹാഖ് അൽ ഖാസിമി എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞടുത്തു. വിദ്യാഭ്യാസ ബോർസ് ചെയർമാൻ ചെറുകര സി.കെ മുഹമ്മദ് അസ്ഗർ മൗലവി അദ്ധ്യക്ഷത വഹിച്ചു. ജംഇയ്യത്തുൽ ഉലമാ ജന: സിക്രട്ടറി എ. നജീബ് മൗലവി ഉദ്ഘാടനം ചെയ്തു. കെ.എ സമദ് മൗലവി മണ്ണാർമല, എൻ.കെ അബ്ദു നാസിർ വഹബി, പി. അലി അക്ബർ വഹബി, ഇ.എം അബൂബക്കർ മുസ് ലിയാർ ചെരക്കാപ്പറമ്പ് പ്രസംഗിച്ചു.

