പാലക്കാട്: ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളിയായ സിആര്‍പിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി അബ്ദുള്‍ ഹക്കീമാണ് (35) മരിച്ചത്.
ഇന്നലെ വൈകിട്ടാണ് മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് ക്യാംപ് ആക്രമിച്ചത്. രണ്ടുമാസം മുന്‍പാണ് ഹക്കീം ഛത്തീസ്ഗഡ് മേഖലയിലെത്തിയത്. മൃതദേഹം ഇന്നു വൈകിട്ട് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിക്കും. ശേഷം സ്വദേശത്തേക്ക്കൊണ്ടുപോകും.