Wednesday, June 18, 2025

ചൈനയില്‍ സേവനം നിര്‍ത്തലാക്കി ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്

Must Read

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന വിവര്‍ത്തന ആപ്പായ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ചൈനയില്‍ നിര്‍ത്തലാക്കിയതായി ഗൂഗിളിന്റെ വക്താവ് .ഗൂഗിള്‍ ചൈന ട്രാന്‍സ്‌ലേറ്റ് സേവനം അപ്രാപ്യമാണെന്ന് നിരവധി ചൈനീസ് ഉപഭോക്താക്കള്‍ റെഡിറ്റിലൂടേയും മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആഗോള ടെക് ഭീമന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.ലോകത്തെമ്പാടും വന്‍ ഉപയോക്താക്കളുള്ള ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററിന് ചൈനയില്‍ ഉപയോഗം കുറവായതുകൊണ്ടാണ് പ്രവര്‍ത്തനം നിര്‍ത്തിയതെന്നാണ് ഗൂഗിളിന്റെ വിശദീകരണം.ചൈനക്കാര്‍ക്ക് പ്രവേശിക്കാനാകാത്ത ഹോങ്കോങ്ങ് ഡൊമെയ്‌നിലേക്കാണ് ഇപ്പോള്‍ ആളുകളെ വഴിതിരിച്ചുവിടുന്നത്.

ചൈനയില്‍ നേരത്തേ തന്നെ തങ്ങളുടെ വിവാദ സെര്‍ച്ച് എഞ്ചിന്‍ പദ്ധതിയായ ഡ്രാഗണ്‍ ഫ്‌ളൈയുടെ പ്രവര്‍ത്തനം ഗൂഗിള്‍ അവസാനിപ്പിച്ചിരുന്നു.പ്രോജക്ട് ഡ്രാഗണ്‍ഫ്‌ളൈ വഴി ചൈനയിലേയ്ക്ക് വീണ്ടും പ്രവേശിക്കാനുള്ള പദ്ധതിക്കെതിരേ യു.എസ്.,യു.കെ,കാനഡ,ഇന്ത്യ,ചിലി,മെക്‌സിക്കോ,അര്‍ജന്റീന,സ്വീഡന്‍,ഡെന്മാര്‍ക്ക തുടങ്ങിയ രാജ്യങ്ങളിലെ ഗൂഗിളിന്റെ ഓഫീസുകളില്‍ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ പ്രതിഷേധം അറിയിച്ചിരുന്നു.സ്വകാര്യത,സെന്‍സര്‍ഷിപ്പ്,മനുഷ്യാവകാശ ലംഘനമടക്കമുള്ള ആശങ്കകള്‍ എന്നിവയെത്തുടര്‍ന്നാണ് ചൈനയില്‍ ഡ്രാഗണ്‍ ഫ്‌ളൈ ഗൂഗിള്‍ ഉപേക്ഷിച്ചത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img