മനാമ :ഒട്ടേറെ വിഷമങ്ങളും പ്രയാസങ്ങളും സഹിച്ച കോവിഡ് കാലത്ത് സ്വദേശികള്‍ക്കൊപ്പം പ്രവാസികളേയും ചേര്‍ത്തുപിടിച്ച ബഹ്‌റൈന്‍ ഭരണാധികാരികള്‍ക്ക് നന്ദി പറഞ്ഞ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി.വാക്‌സിനും മരുന്നും മറ്റ് സംവിധാനങ്ങളമൊരുക്കി ഭരണാധികാരികള്‍ സ്വദേശികളേയും പ്രവാസികളേയും ഒരേപോലെ സംരക്ഷിച്ച പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഭരണാധികാരികള്‍ക്ക് നന്ദി അറിയിച്ചത്.അഗതികളേയും അശരണരേും സഹായിക്കാനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുമുള്ള സന്ദേശമാണ് ഓണം നല്‍കുന്നതെന്ന്് അദ്ദേഹം പറഞ്ഞു.
ബഹ്‌റൈന്‍ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഉസാമ അല്‍ അസ്ഫൂര്‍,ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായി.അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.കലാകാരന്‍ ദിനേഷ് മാവൂര്‍ അരബിക് കാലിഗ്രാഫിയില്‍ തീര്‍ത്ത ചിത്രം യൂസഫലിക്ക് സമ്മാനിച്ചു.സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍ സ്വാഗതം പറഞ്ഞു.ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായിക കെ.എസ് ചിത്ര നയിച്ച ഗാനമേളയും അരങ്ങേറി.