Thursday, June 19, 2025

ചെർക്കളം അബ്ദുല്ല ഫൗണ്ടേഷൻ
നാസർ പ്രസി; മുജീബ് സെക്രട്ടറി

Must Read
നാസർ ചെർക്കളം
മുജീബ് തളങ്കര

കാസർകോട്:ചെര്‍ക്കളം അബ്ദുല്ല ഫൗണ്ടേഷന്റെ മൂന്നാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം കാസര്‍കോട് വനിതാ ഭവനില്‍ ചേര്‍ന്നു. ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ടൗൺ മുബാറക് മസ്ജിദ് ഇമാം അബ്ദുര്‍ റസാഖ് അബ്റാറി പത്തനംതിട്ട പ്രാര്‍ത്ഥന നടത്തി.
മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയേയും ഫൗന്‍ഡേഷന്‍ അംഗമായിരുന്ന ഇബ്രാഹിം ചെര്‍ക്കളയെയും അബ്ദുര്‍ റസാഖ് അബ്രാരി അനുസ്മരിച്ചു. ജില്ലയിലെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കാന്‍ യോഗം തീരുമാനിച്ചു. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പ്രധാന ഭാരവാഹികളെയും ഒരു വര്‍ഷത്തേക്കുള്ള സഹഭാരവാഹികളെയും തെരഞ്ഞെടുത്തു.
ഭാരവാഹികള്‍: നാസര്‍ ചെര്‍ക്കളം (ചെയര്‍മാന്‍), മുജീബ് തളങ്കര (സെക്രടറി ജനറല്‍), കെ.ബി.എം ശരീഫ് കാപ്പില്‍ (ട്രഷറര്‍), ബി അശ്‌റഫ്, എന്‍പി അബ്ദുര്‍ റഹ്മാന്‍ മാസ്റ്റര്‍ (വൈസ് ചെയര്‍മാന്‍മാര്‍), അശ്‌റഫ് നാല്‍ത്തടുക്ക, സലീം ചൗക്കി (സെക്രടറിമാര്‍).

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img