
കോഴിക്കോട്: ചെറുത്തു നില്‍പിലൂടെ പെണ്‍കരുത്തു തെളിയിച്ച നഗരത്തിലെ രണ്ടു വനിതകള്‍ക്ക് വനിതകളുടെ കൂട്ടായ്മയായ സായയുടെ സ്‌നേഹാദരം. ബസില്‍ നിന്നിറങ്ങുമ്പോള്‍ മാല കവര്‍ന്ന തമിഴ് സ്ത്രീകളെ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച നരിക്കുനിയിലെ വി.യു. സുധ, അക്രമിക്കാന്‍ വന്ന മൂന്നുപേരെ അടിച്ചു തെറിപ്പിച്ച കിക്ക് ബോക്‌സി ഗ് താരം പ്ലസ് വണ്‍ വിദ്യാര്‍ഥിനി നേഹ ബിജു എന്നിവരെയാണ് മഹിളാ ദിനത്തില്‍ ആദരിച്ചത്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടി ഡോ.പി.എന്‍. അജിത ഉദ്ഘാടനം ചെയ്തു. സായ പ്രസിഡന്റ് കെ.പി. ഫാത്തിമ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ സബ് ജഡ്ജി രാജശ്രീ രാജഗോപാല്‍ മുഖ്യാതിഥിയായിരുന്നു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് റെജി ആര്‍. നായര്‍ ആശംസയര്‍പ്പിച്ചു. സെക്രട്ടറി ഹൃദ്യ സഞ്ജീവ് സ്വാഗതവും ഗീതാ മുരളി നന്ദിയും പറഞ്ഞു. ഓര്‍ഗാനിക് ഭക്ഷ്യ വസ്തുക്കളുടെയും പച്ചക്കറികളുടെയും കരകൗശല വസ്തുക്കളുടെയും പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.