Thursday, June 19, 2025

ചുമര്‍ചിത്രമായി ദേശത്തിന്റെ കഥ

Must Read

കോഴിക്കോട്: എസ്.കെ പൊറ്റെക്കാടിന്റെ പ്രശസ്ത നോവല്‍ ഒരു ദേശത്തിന്റെ കഥയെ ആസ്പദമാക്കി വരച്ച ചുമര്‍ചിത്രങ്ങള്‍ എസ്.കെ സാംസ്‌കാരികനിലയത്തില്‍ ഒട്ടേറെ പേരെ ആകര്‍ഷിക്കുന്നു. ദേശത്തിന്റെ കഥ സുവര്‍ണജൂബിലി ആഘോഷിക്കുന്ന വേളയിലാണ് നോവലിലെ കഥാപാത്രങ്ങളും ദേശങ്ങളും ചിത്രരൂപത്തില്‍ ആവിഷ്‌കരിക്കുന്നത്.

എസ്.കെ സാംസ്‌കാരിക നിലയത്തിലെ മ്യൂറല്‍ പെയിന്റ് വിഭാഗം മേധാവി കെ.ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ ആയിരുന്നു ചിത്രരചന. മ്യൂറല്‍ പെയിന്റിങ് ക്ലാസിലെ വിദ്യാര്‍ത്ഥിയായിരിക്കെ വിട്ടുപിരിഞ്ഞ സെറീന സുധാകരന്റെ ഓര്‍മയ്ക്കുവേണ്ടി കൂടിയാണ് ഈ ദൗത്യം സഹപ്രവര്‍ത്തകര്‍ ഏറ്റെടുത്തത്.

നോവലില്‍ പ്രതിപാദിക്കുന്ന ഇലഞ്ഞിക്കല്‍ തറവാട്, അതിരാണിപ്പാടം എന്നിവിടങ്ങളിലെ കാഴ്ചകളാണ് ചുമര്‍ചിത്രങ്ങളില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. പ്രദര്‍ശനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ടി. റെനീഷ്, സാംസ്‌കാരികകേന്ദ്രം പ്രസിഡന്റ് ടി.വി രാമചന്ദ്രന്‍, സെക്രട്ടറി പി.എം.വി പണിക്കര്‍, കെ.ആര്‍ ബാബു, എസ്.കെയുടെ മകള്‍ സുമിത്ര ജയപ്രകാശ്, പൂനൂര്‍ കെ. കരുണാകരന്‍, ഡോ. ധന്യാ പ്രദീപ്, ഇ. ജയരാജന്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img