

കാസര്‍ക്കോട്:ചിത്താരി ചാമുണ്ഡിക്കുന്ന് പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച രാത്രി യുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ രണ്ടുപേര്‍ കൂടി മരിച്ചു. മംഗളൂറുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൂച്ചക്കാട് മുക്കൂട് സ്വദേശികളായ സാബിര്‍(25), സുധീഷ്(28) എന്നിവരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ മൂന്നായി.
കാട്ടാമ്പളിയിലെ സാദാത്ത്(31) സംഭവദിവസം മരിച്ചിരുന്നു.യുവാക്കള്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമതിലില്‍ ഇടിച്ചായിരുന്നു അപകടം.